12.10.10

ലിയു സിയാബോയെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കുക


ലോകത്തിലെ എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തകരും ആഹ്ളാദത്തിലാണ്. ചൈന ജയിലിലടച്ചിരിക്കുന്ന മനുഷ്യാവ കാശ പ്രവര്‍ത്തകന്‍ ലിയു സിയാബോ സമാധനത്തിനുള്ള നോബല്‍ സമ്മാന ത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാ ക്കിയതും ചൈനയെ ഭയപ്പെടുത്തുന്നതും നിരോധിക്കപ്പെട്ടതുമായ മനുഷ്യാവകാശ രേഖ, ചാര്‍ട്ടര്‍-08ന്റെ പ്രസക്ത ഭാഗങ്ങള്‍ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
1977ല്‍ ചെക്കോസ്ളോവാക്യയിലെ ആക്റ്റി വിസ്റുകള്‍ തയ്യാറാക്കിയ ചാര്‍ട്ടര്‍- 77 മാനിഫെസ്റോയുടെ തുടര്‍ച്ചയാണ് ചാര്‍ട്ടര്‍-08. സാര്‍വദേശീയ മനുഷ്യാവ കാശ പ്രഖ്യാപനത്തിന്റെ 60-ാം വാര്‍ഷിക ദിനമായ 2008 ഡിസ.10ന് പ്രകാശനം ചെയ്ത ചാര്‍ട്ടറില്‍ ലിയോ ഉള്‍പ്പെടുന്ന ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ 303 ചൈനക്കാരാണ് ഒപ്പ് വച്ചിട്ടുള്ളത്. 1989ലെ ടിയാനന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊലയുടെ പശ്ചാത്ത ലവും ചാര്‍ട്ടറിനുണ്ട്. 2009 ജൂണ്‍ 23ന് ചാര്‍ട്ടറിന്റെ പേരില്‍ ലിയുവും സഹപ്രവര്‍ ത്തകരും അറസ്റ് ചെയ്യപ്പെട്ടു. ഡിസ.25ന് കോടതി അദ്ദേഹത്തിന് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. മൌലികമായ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ചൈന യില്‍ ദീര്‍ഘകാലമായി നടത്തി വരുന്ന അക്രമരഹിത പോരാട്ടങ്ങളെ പരിഗണിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തിന് നല്‍കുന്നു. അവാര്‍ഡ് വിവരം അറിയാതെ ലിയോ ഇന്നും ജയിലിലാണ്.

ചാര്‍ട്ടര്‍-08 മുന്നോട്ട് വക്കുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍1.100 വര്‍ഷം പഴക്കമുള്ള ചൈനയുടെ ഭരണഘടനയില്‍ സമഗ്രമായഭേദഗതി 2.അധികാര വികേന്ദ്രീകരണം 3.നിയമ നിര്‍ മ്മാണാധികാരമുള്ള ജനാധി പത്യം 4.സ്വതന്ത്ര നീതിന്യായ വ്യവസ്ഥ 5.മനുഷ്യാവകാശത്തി നുള്ള ഉറപ്പ് 6. തിരഞ്ഞെടുപ്പ് (ഒരാള്‍ക്ക് ഒരു വോട്ട്) 7.നഗര -ഗ്രാമീണ സമത്വം 8.സംഘടിക്കു വാനും സംഘടനകളുണ്ടാക്കു വാനുമുള്ള സ്വാതന്ത്യ്രം 9.അഭി പ്രായ സ്വാതന്ത്യ്രം 10. ഒത്തു തീര്‍പ്പുകളിലെ സത്യ സന്ധത 11.മത സ്വാതന്ത്യ്രം 12.വിദ്യാ ഭ്യാസത്തിനുള്ള അവകാശം 13.സ്വത്തവകാശം 14.ധന കാര്യ -നികുതി പരിഷ്കരണം 15.സാമൂഹ്യ സുരക്ഷ 16.പരി സ്ഥിതി സംരക്ഷണം 17.പട്ടാള ത്തിനും പോലീസിനും മേല്‍ ജനകീയ നിയന്ത്രണം 18. ചൈന ഒരു ഫെഡറല്‍ റിപ്പബ്ളിക് 19.ഏക പാര്‍ട്ടി സമ്പ്രദായം അവ സാനിപ്പിക്കുക 20. ഭരണകൂ ടത്തിന്റെ അധികാരങ്ങള്‍ അട്ടിമറിക്കാനുള്ള പ്രേരണാ കുറ്റം- ക്രിമിനല്‍ നിയമ ത്തിലെ ബന്ധപ്പെട്ട വകുപ്പ ് -റദ്ദാക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ