12.10.10

നവംബര്‍ 10 കെന്‍ സാരോ വിവയുടെ 14-ാമത് ചരമ ദിനം


നവംബര്‍ 10 കെന്‍ സാരോ വിവയുടെ
14-ാമത് ചരമ ദിനം
ഞാനൊരു സമാധാന കാംക്ഷി. ആശയങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവന്‍ ഫലഭൂയിഷ്ഠമായ മണ്ണില്‍ അപമാനകരമായ ദാരിദ്യ്രം അനുഭവിക്കേണ്ടി വരുന്ന എന്റെ ജനതയുടെ വിധി കണ്ട് ഞാനമ്പരക്കുന്നു. അവരുടെ രാഷ്ട്രീയമായ പുറന്തള്ളപ്പെടലും സാമ്പത്തിക ഞെരുക്കങ്ങളും എന്നെ അസ്വസ്ഥനാക്കുന്നു. അവരുടെ പരമ്പരാഗതസമ്പത്തായ ഭൂമി നശിപ്പിക്കപ്പെടുന്നത് എന്നെ കോപ്ിഷ്ഠനാക്കുന്നു. അന്തസ്സായി ജീവിക്കുവാനുളളഅവരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് തീവ്രമായി ആഗ്രഹിക്കുകയാണ് ഞാന്‍. ഇന്നാട്ടിലെ ഓരോരുത്തരേയും ഓരോ വംശത്തേയും സംരക്ഷിക്കുന്ന ശക്തവും വിവേചന രഹിതവുമായ ഒരു ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കുവാനും അതു വഴി മഹത്തായ മനുഷ്യ സംസ്കാരത്തിന്റെ പൊതുധാരയുടെ അവകാശികളാകാനും വേണ്ടി എല്ലാ ഭൌതിക - ബൌദ്ധിക സമ്പത്തുകളും ജീവിതം തന്നെയും ഞാന്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിലെനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എന്നെ പിന്തിരിപ്പിക്കാന്‍ അനുനയങ്ങള്‍ക്കോ ഭീഷണികള്‍ക്കോ ഒരിക്കലും കഴിയില്ല. മാര്‍ഗത്തില്‍ എനിക്കും സഖാക്കള്‍ക്കും നേരിടേണ്ടി വരുന്ന പരീക്ഷണങ്ങളും കുഴപ്പങ്ങളുമെന്തുമാകട്ടെ ജയിലുകള്‍ക്കും തൂക്കുമരങ്ങള്‍ക്കും തടയാനാകുന്നതല്ല ഞങ്ങളുടെ അന്തിമ വിജയം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ