12.10.10

ന്യൂ ജനറേഷന്‍ ആക്റ്റിവിസം

ന്യൂ ജനറേഷന്‍ ആക്റ്റിവിസം
ആത്മ പരിശോധനയുടെ വേദി
അടിയന്തിരാവസ്ഥക്കു ശേഷം തൃശ്ശൂരിലെ ആകറ്റിവിസ്റുകള്‍ നേരിട്ട അനുഭവങ്ങളും തിരിച്ചറിവുകളും പങ്കു വക്കണമെന്ന ആഗ്രഹം അഭ്യര്‍ത്ഥനയായി ഞങ്ങള്‍ മുന്നോട്ട് വക്കുന്നു.
വരും തലമുറക്ക് വഴികാട്ടിയാകുമെങ്കില്‍ കുറിച്ചിടാനുള്ള ഒരു എളിയ ശ്രമം.
പ്രശസ്തിക്കല്ലാതെ തന്റെ പൌര ധര്‍മ്മമാണെന്ന തിരിച്ചറിവോടെ തന്നെ സമരത്തിലേര്‍പ്പെട്ടിട്ടുള്ള ആക്റ്റിവിസ്റുകളെ പരിചയപ്പടുക പരിചയപ്പെടുത്തുക.
മീഡിയ സ്പൊണ്‍സര്‍ഷിപ്പില്ലാത്ത, ഫണ്ടിങ്ങില്ലാത്ത സ്വതന്ത്ര ആക്റ്റിവിസ്റ്റുകളുടെ  ആത്മ പരിശോധനക്കും തിരിച്ചറിവുകളുടെ വെളിപ്പെടുത്തലുകള്‍ക്കുമായി മുന്‍ വിധികളോ ശത്രുതയോ ഇല്ലാതെ ഒരു കൂടിച്ചേരല്‍.
വിഷയം- ന്യു ജനറേഷന്‍ ആക്റ്റിവിസം -
ആക്റ്റിവിസത്തിന് പുനര്‍ നിര്‍വചനം ആവശ്യമുണ്ടോയെന്ന അന്വേഷണത്തിന്റെ തുടര്‍ച്ച. ഇപ്പോള്‍  ആധിപത്യം പുലര്‍ത്തുന്ന പ്രൊഫണല്‍ ആക്റ്റിവിസം മുതല്‍
മീഡിയാ സ്പൊണ്‍സേര്‍ഡ് ആക്റ്റിവിസം വരെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
മത ജാതി സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തീവ്രവാദ ഗ്രൂപ്പുകളും കൂടാതെ പാര്‍ട്ടികളില്‍ നിന്നും പുറത്താക്കപ്പെടുന്ന രാഷ്ട്രീയക്കാരായ ചിലരെങ്കിലും ആക്റ്റിവിസ്സറ്റുകളുടെ ബാനറിന്റെ പുറകില്‍ അണി നിരക്കുന്നത് നല്ലതാണോ എന്നും ചിന്തിക്കേണ്ടതുണ്ട്. കേരളത്തിലെ അവസരവാദ രാഷ്ട്രീയത്തിന്റെ വക്താവായി മുദ്രകുത്തപ്പെട്ട ഒരു കക്ഷി രാഷ്ട്രീയക്കാരനു പോലും  ആക്റ്റിവിസ്റുകളെ പുറകില്‍ കെട്ടാന്‍ കഴിഞ്ഞത് നിസ്സാരമായി കാണരുത്. ലാലൂര്‍ സമരത്തെ തിരഞ്ഞെടുപ്പ് പ്രചരണമാക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും അവസരമൊരുക്കിക്കൊടുത്തു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ന്നു വന്ന
ദളിത് പരിസ്ഥിതി രാഷ്ട്രീയത്തിനെതിരെ ലാലൂര്‍ സമരസമിതി സ്വീകരിച്ച കോണ്‍ഗ്രസ് അനുകൂല നിലപാട് പഞ്ചായത്ത് തിരഞ്ഞടുപ്പിലും നിഴലിക്കുന്നുണ്ട്.
ആദര്‍ശ ഇടതു പക്ഷത്തിന്റെ വടക്കിനിയില്‍ ഇലയിട്ട് കാത്തിരിക്കുന്നവരാണോ വലതു പക്ഷ ബുദ്ധിജീവികളാണോ ന്യൂ ജനറേഷന്‍ ആക്റ്റിവിസത്തിന് നേതൃത്വം നല്‍കേണ്ടത് എന്നതും ചര്‍ച്ചചെയ്യപ്പെടണം.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ