12.10.10

റാഡിക്കല്‍ ഹ്യൂമനിസ്റുകളുടെ തുടക്കം തന്നെ അട്ടിമറിക്കപ്പെട്ടു





റാഡിക്കല്‍ ഹ്യൂമനിസ്റുകളുടെ
തുടക്കം തന്നെ അട്ടിമറിക്കപ്പെട്ടു
ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും അവ പൊലിച്ച് തിടംകൊള്ളേണ്ട മനുഷ്യനെക്കുറിച്ചുള്ള സങ്കല്‍പത്തെപ്പറ്റിയും അവിരാമമായ സംവാദങ്ങള്‍ നടന്നാല്‍ മാത്രമേ ജനാധിപത്യം സാര്‍ത്ഥക മായിത്തീരുകയുള്ളു എന്ന ബോധമാണത്രെ നവ മാനവത്തിന് ജന്മം നല്‍കിയത്. സ്വന്തം പാര്‍ട്ടികളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യവും മാനുഷിക ചിന്തകളും ചര്‍ച്ചചെയ്യാന്‍ പോലും തയ്യാറല്ലാത്ത രാഷ്ട്രീയ നേതാക്കളെയാണ് സംഘാടകര്‍ സംവാദത്തിന് ക്ഷണിച്ചത്. വി.എം.സുധീരന്‍, എം.എ.ബേബി, വീരേന്ദ്രകുമാര്‍, മുഹമ്മദ് ബഷീര്‍, ശ്രീധരന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാതെ നിലപാട് വ്യക്തമാക്കി. പങ്കെടുത്തവരില്‍ ശ്രദ്ധേയനായത് രാജാജി മാത്യുവാണ്. സത്യസന്ധനാണെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ സത്യം വിളിച്ചു പറയാന്‍ കഴിയാത്ത ദുര്‍ബലനായ ജനപ്രതിനിധി. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയിലെ പാര്‍ട്ടി ആസ്ഥാനം വിട്ടുകൊടുക്കാനും തൃശ്ശൂരിലെ സമ്പന്നവര്‍ഗ്ഗം മദ്യപാന ചൂതാട്ടു കേന്ദ്രമാക്കി ത്തീര്‍ത്ത സര്‍ക്കാര്‍ സ്വത്തായ ബാനര്‍ജി ക്ളബ് ഒഴിപ്പി ക്കാനും മുദ്രാവാക്യമുയര്‍ന്നപ്പോള്‍ നിസ്സഹായനായിപ്പോയ കമ്മ്യൂണിസ്റുകാരന്‍.
റാഡിക്കല്‍ ഹ്യൂമനിസ്റുകളുടെ തുടക്കം തന്നെ അട്ടിമറിക്കപ്പെട്ടു എന്നുവേണം കരുതാന്‍. എങ്കിലും മനുഷ്യനെയും പ്രകൃതിയെയും വേര്‍തിരിച്ചുകാണാത്ത മാനുഷിക ചിന്തകള്‍ക്കാണ് നവമാനവം വേദിയൊരുക്കുന്നതെന്ന ഷീബാ അമീറിന്റെ സ്വാഗത പ്രസംഗത്തിലെ സത്യസന്ധത പ്രതീക്ഷ നല്‍കുന്നുമുണ്ട്.
നവമാനവ ബുദ്ധി ജീവികളും പ്രതിക്കൂട്ടില്‍
പരിസ്ഥിതിയിലധിഷ്ഠിതമായ ഭൂമിയുടെ രാഷ്ട്രീയം അംഗീകരിക്കാത്ത ഏതൊരു രാഷ്ട്രീയ സംവാദവും അപ്രസക്തമാണ്. പ്ളാസ്റിക് നിരോധനമുള്ള തൃശ്ശൂര്‍ നഗരത്തില്‍ നിറയെ ഫ്ളക്സ് ബോര്‍ഡുകള്‍ നടപ്പാതകളില്‍തന്നെ സ്ഥാപിച്ചിട്ടുള്ള നവമാനവക്കാരും നിയമ ലംഘനത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
തൃശ്ശൂര്‍ നഗരത്തിലെ നടപ്പാതകള്‍ കയ്യേറി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡു കളുടെ നേര്‍ക്കാഴ്ചയാണ് മുകളില്‍ കാണുന്നത്. പന്തുകളി ആവേശത്തില്‍ നമ്മുടെ തെരുവോരങ്ങളില്‍ ഉയര്‍ന്നിട്ടുള്ള ആയിരക്കണക്കിന് ഫ്ളക്സ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നം ജൂണ്‍ 12ലെ മാതൃഭൂമിയില്‍ ഒരു വായനക്കാരന്‍ സൂചിപ്പിച്ചിട്ടുണ്ട്. (സേതുമാധവന്റെ കത്ത് വായിക്കണം) 36 ഹ്യൂമനിസ്റുകള്‍ സംഘാടകരായ നവമാനവം ഈ വായനക്കാരന്‍ മുന്നോട്ട് വക്കുന്ന ആശങ്കകള്‍ അവഗണിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. നഗരവികസനത്തിന്റെ ആദ്യ ചിന്ത കാല്‍നടക്കാരന്റെ സഞ്ചാര സ്വാതന്ത്യ്രത്തില്‍ തുടങ്ങണം എന്ന ജനാധിപത്യ തത്വം മാനിക്കാത്ത ഭരണ വര്‍ഗ്ഗവും നവമാനവികരും തമ്മില്‍ എന്ത് വ്യത്യാസം?. ജസ്റിസ് കൃഷ്ണയ്യരുടെ ഈ വാക്കുകളെങ്കിലും നവമാനവം മാനിക്കണം.
....കാല്‍നടക്കാരന് നടക്കാതിരിക്കാന്‍ പറ്റില്ല. എന്തെന്നാല്‍ അവന് കാറില്ലല്ലോ? ഇവിടെ അപകടത്തിലായിരിക്കുന്നത് ഇടുങ്ങിയ വഴിയിലൂടെയാണെങ്കിലും നിവര്‍ന്നു നടക്കാനുള്ള അവന്റെ സഞ്ചാര സ്വാതന്ത്യ്രമാണ് .....
ഇത്രയും കുറിച്ചത് സാംസ്കാരിക നഗരിയിലെ നടപ്പാത കയ്യേറുകയും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ഭൂമിക്ക് ചരമ ഗീതം പാടുകയും ചെയ്യുന്ന നിയമപാലകാരായ നമ്മുടെ മേയറും മന്ത്രിമാരും ജനപ്രതിനിധികളും പോലീസും വക്കീലന്മാരും അഴീക്കോടിനെപ്പോലുള്ള സാംസ്കാരിക നായകരും കൂട്ടത്തില്‍ ഇപ്പോള്‍ നവമാനവ ഹ്യൂമനിസ്റുകളും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്താനാണ്. ജനങ്ങള്‍ നിങ്ങളെ വിചാരണ ചെയ്യുമോ അതോ സ്വയം വിചാരണ ചെയ്യപ്പടുമോ എന്നാണ് ഇനി അറിയാനുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ