കീഴഡൂരിലെ ഡെയറി ഫാം അടച്ചുപൂട്ടാന്‍ ഉത്തരവ് സ്വന്തം ലേഖകന്‍
മാള: കീഴഡൂരിലെ സ്വകാര്യ ഡെയറി ഫാം അടച്ചുപൂട്ടാന്‍ ഉത്തരവായി. വന്‍ മലിനീകരണ പ്രശ്നം സൃഷ്ടിക്കുന്നുവെന്ന് കാണിച്ചാണ് റോസ് ലാന്റ് ഡെയറി ഫാം ഏഴു ദിവസത്തിനകം അടച്ചുപൂട്ടണമെന്ന് ഉടമ എലഞ്ഞിപ്പിള്ളി സോണിക്ക് തൃശൂര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേട്ട് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ഒന്നാം തീയതി ആര്‍ഡിഒ ഫാം സന്ദര്‍ശിച്ചിരുന്നു. വര്‍ഷങ്ങളായി ഇവിടെ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നും മഴവെള്ളത്തില്‍ കലരുന്ന അവശിഷ്ടങ്ങള്‍ സമീപപ്രദേശങ്ങളില്‍ വന്‍ പരിസ്ഥിതിപ്രശ്നം സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഫാമില്‍നിന്നുള്ള മലിനീകരണത്തിനെതിരെ നാട്ടുകാര്‍ കഴിഞ്ഞ ഒരു മാസമായി സമരം നടത്തിവരികയായിരുന്നു. വിവിധ രാഷ്ട്രീയകക്ഷികളും സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവന്നു. കഴിഞ്ഞ ദിവസം ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ