3.1.11

കേരളത്തെ ചരട് കെട്ടിക്കുന്ന ചാനലുകളെ ബഹിഷ്കരിക്കുക


അഴിമതിയും അന്ധവിശ്വാസവും കേരളീയ സമൂഹത്തെ ആക്രമിച്ചുകൊണ്ടിരിക്കുകയാണിന്ന്.അന്ധവിശ്വാസങ്ങളെ വില്‍പനച്ചരക്കാക്കുന്ന മുതലാളിത്തവിപണി  ഇപ്പോള്‍ ചതിക്കുഴികള്‍ ഉണ്ടാക്കി ഇരകളെ വീഴ്ത്താന്‍ മന്ത്രങ്ങളും യന്ത്രങ്ങളും ചരടുകളും ഒരുക്കി ഒളിച്ചിരിക്കുകയാണ്. ചൂഷകര്‍ക്ക് താവളമൊരുക്കിക്കൊടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ടി.വി.ചാനലുകളാണ്. ചരട് കെട്ടുന്ന കേരളം എന്ന പേരില്‍ ഒരു ചാനല്‍ ചര്‍ച്ചകള്‍  സംഘടിപ്പിക്കുന്നുണ്ട്. മന്ത്രവാദികളെയും ജോതിഷികളെയും  നിരത്തിയിരുത്തി അവരുടെ അവകാശവാദങ്ങളെല്ലാം ശക്തമായി അവതരിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് ചാനലുകളുടെ ഗൂഢ ലക്ഷ്യം എന്ന് മലയാളി മറക്കുന്നു.  കുറ്റവാളികള്‍ക്ക് മാധ്യമങ്ങളില്‍ പ്രചരണ വേദികള്‍ കൊടുക്കുന്നതും കുറ്റകരമായി കാണണം. ഇവരുടെ വാദമുഖങ്ങള്‍ തെറ്റാണെന്ന് സമര്‍ത്ഥിക്കാന്‍ അവതാരകര്‍  അവസരം സൃഷ്ടിക്കുന്നുമില്ല. സമൂഹത്തില്‍ യുക്തിവാദികളുടെയും ശരിയായ കമ്മ്യൂണിസ്സറ്റുകാരന്റെയും  അഭാവം  നമുക്ക്  അനുഭവപ്പെടുന്നുണ്ട്.   തങ്ങളുടെ അടുത്ത് വന്ന്  യന്ത്രങ്ങളും തന്ത്രങ്ങളും ചരടുകളും വാങ്ങി കാര്യസാദ്ധ്യം നേടിയവരുടെ കൂട്ടത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഡോക്ടര്‍മാരും ജഡ്ജിമാരും ഉണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടത്താനുള്ള സാഹചര്യവും അവതാരകന്‍ തന്ത്രപരമായി ഒരുക്കിക്കൊടുക്കുന്നുണ്ട്. മാന്ത്രിക ഉല്‍പന്നങ്ങളുടെ പ്രചരണം ഏറ്റെടുക്കുന്ന  ചാനലുകള്‍ക്കെതിരെ ഉയരുന്ന  സംഘടിതമായ മുദ്രാവാക്യങ്ങള്‍  മാത്രമാണ് ചരടുകളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന  ഒരു സമൂഹത്തെ രക്ഷിക്കുവാനുള്ള ഒരേ ഒരു മാര്‍ഗ്ഗം. കാനാടി ചാത്തന്റെ പ്രചാരകന്‍മാരായിരുന്ന മാതൃഭൂമിക്കെതിരെ വായനക്കാര്‍ ശബ്ദിച്ചപ്പോളാണ് അവര്‍ പിന്‍മാറിയത്. കമ്മ്യൂണിസ്റുകാര്‍ അഴിമതിക്കാരും അന്ധവിശ്വാസികളും ആകുമ്പോള്‍ ജനങ്ങള്‍ കൂടുതള്‍ വേദനിക്കും. അതുകൊണ്ട് ആദ്യത്തെ മുദ്രാവാക്യം  കൈരളിചാനലിനെതിരെ തന്നെയാകട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ