
പരിസ്തിതി സംരക്ഷണം ജീവിതചര്യയാക്കുന്നവര്‍
സ്വന്തം മണ്ണില്‍ ഒരു മരം പോലും നട്ടു വളര്‍ത്താന്‍ ശ്രമിക്കാത്ത ചിലരെങ്കിലും പ്രാദേശിക തലത്തില്‍ തുടങ്ങി ദേശീയ അന്താരാഷ്ട്ര വേദികളില്‍ വരെ പരിസ്ഥിതി വാദികളായി അവതരിക്കുകയും അനര്‍ഹമായ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി മാറ്റിയ ചുരുക്കം ചിലരെങ്കിലും നമുക്കിടയില്‍ തന്നെയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശസ്തിക്കോ പ്രതിഫലങ്ങള്‍ക്കോ വേണ്ടിയല്ല എന്നതിനാല്‍ സമൂഹം അവരെ അറിയാതെ പോകുന്നു.അത്തരം പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ പരിസ്ഥിതി ആക്റ്റിവിസ്റുകള്‍. അവര്‍ക്ക് പ്രവര്‍ത്തിക്കാനായി സ്വന്തമായി ഭുമിയോ മുതല്‍ മുടക്കോ ആവശ്യമില്ലെന്ന് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
ചാഴൂര്‍ പഞ്ചായത്തില്‍ പുറത്തൂര്‍ ജയന്തി കോള്‍ പാടത്തിനു മദ്ധ്യത്തിലൂടെ കടന്നു പോകുന്ന പാതക്കിരുവശവും തഴച്ച് വളര്‍ന്നു നില്‍ക്കുന്ന തണല്‍ മരങ്ങള്‍ ഇതുപോലൊരു പരിസ്ഥിതി പ്രവര്‍ത്തകന്റെ വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തിന്റെ ഫലമാണ്. റോഡിന്റെ സുരക്ഷ കണക്കിലെടുത്ത് ആസൂത്രണം ചെയ്തിട്ടുള്ള മനോഹരമായ ഒരു പദ്ധതി. നൂറോളം വരുന്ന മരങ്ങളില്‍ ഞാവല്‍, ആവല്‍, മണിമരുത്, നെല്ലി, മാവ്, കണിക്കൊന്ന, ബദാം, മട്ടി തുടങ്ങിയ ഔഷധ ഫലവൃക്ഷങ്ങളാണ് അധികവും. ഫോറസ്റ് ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും സൌജന്യമായി ലഭിച്ചതും നാട്ടുകാര്‍ സംഭാവന ചെയ്തതുമായ തൈക്കളാണ് ഇവിടെ വളര്‍ന്നു വലുതായി നില്‍ക്കുന്നത്. സമയാസമയങ്ങളില്‍ വെള്ളവും വളവും നല്‍കി മൃഗങ്ങളില്‍ നിന്നും സംരക്ഷിച്ച് കൃത്യമായി വെട്ടിയൊതുക്കി നിര്‍ത്തിയിരിക്കുന്ന ഈ ഔഷധ ഫലവൃക്ഷങ്ങള്‍ ഇന്ന് യാത്രക്കാര്‍ക്കും കര്‍ഷകര്‍ക്കും പക്ഷി മൃഗാദികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നു. അയ്യന്തോള്‍ പഞ്ചിക്കലില്‍ താമസിക്കുന്ന അഭിഭാഷകനായ കെ.വി.സുബ്രഹ്മണ്യനാണ് ഈ നിശ്ശബ്ദ വിപ്ളവകാരി. ഒരുവശത്ത് മരങ്ങള്‍ മുറിച്ച് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ പുറമ്പോക്കുകളില്‍ പത്ത് മരമെങ്കിലും വളര്‍ത്താന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നാണ് അദ്ദേഹത്തിന്റെ സന്ദേശം. ഇതൊരു കടമയായി കണക്കാക്കിയാല്‍ സര്‍ക്കാര്‍ സഹായത്തിനായി കൈ നീട്ടേണ്ടി വരില്ലെന്ന് അദ്ദേഹം തെളിയിക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് ശരിയായ അവബോധവും അര്‍പ്പണബോധവുമുള്ള ഏതാനും യുവ സൃഹൃത്തുക്കളുടെ സഹകരണമാണ് പദ്ധതിയുടെ വിജയമെന്ന് വിനയാന്വിതനായി അദ്ദേഹം പറയുന്നു. കൂര്‍ക്കഞ്ചേരി പഞ്ചായത്തില്‍ കോടന്നൂര്‍ മദാമ്മ തോപ്പിലെ കോള്‍പാടത്തിനു കുറുകെ പോകുന്ന 2കി.മീ.വരുന്ന പാതയുടെ ഇരുവശവും മരങ്ങള്‍ നട്ടു വളര്‍ത്തുന്ന പുതിയ ഒരു പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് പ്രശസ്തി ആഗ്രഹിക്കാത്ത ഈ ആക്റ്റിവിസ്റ്. 5 വര്‍ഷം നീണ്ടു നിന്ന ആദ്യ സംരംഭത്തിലൂടെ പ്രയോഗികമായി നേടിയ അറിവുകള്‍ പങ്കിടാന്‍ അദ്ദേഹം തയ്യാറാണ്. ഫോണ്‍ 9495247549
സസ്യസംരക്ഷണം നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിരുന്നു.ധര്‍മാര്‍ഥവിഹീനരായ അനേകം സന്താനങ്ങളെ വളര്‍ത്തുന്നതിനേക്കാള്‍ ശ്രേഷ്ഠമായ കര്‍മ്മമാണ് യാത്രികര്‍ക്ക് തണലേകുന്ന തണല്‍ മരങ്ങള്‍ വഴിക്കിരുവശവും നട്ടുവളര്‍ത്തുന്നത് എന്നായിരുന്നു പൂര്‍വിക മതം. പരിസര സന്തുലനവും സസ്യസംരക്ഷണവും മനുഷ്യജീവന്റെയും മനുഷ്യശേഷിയുടേയും ജൈവ കര്‍മമമായി അവര്‍ കണ്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ