26.3.12

  1. ഇന്‍ഡ്യന്‍ റെയില്‍വെ
    ഇന്‍ഡ്യന്‍ റെയില്‍വെ ഒരു മഹാപ്രസ്ഥാനമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാവ്. അങ്ങനെയുള്ള സ്ഥാപനത്തിന് അതിന്‍റെതായ നിയമങ്ങളും ഉണ്ടാകും. പക്ഷേ ആ നിയമങ്ങള്‍ പ്രായോഗികമാണോ നിയമത്തിന്‍റെ നടപ്പാക്കല്‍ പ്രാകൃതമാണോ എന്നും ആലോചിക്കേണ്ടിവരും. തോന്നിയത് പോലെ അടിച്ചേല്‍പിക്കാനുള്ളതല്ല നിയമം.

    ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടിവരികയാണ്. പുതിയ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ടിടിഇ മാര്‍ എന്നറിയപ്പെടുന്ന ടിക്കറ്റ് പരിശോധകരാണ് ഇപ്പോള്‍ കുറ്റക്കാരായി മാറിയിരിക്കുന്നത്. ടി ടി ഇ മാര്‍ എല്ലാവരും മോശക്കാരണെന്നോ, യാത്രക്കാരോട് പ്രത്യേകിച്ചും സ്ത്രീകളോട് മോശമായി പെരുമാറുന്നവരാണെന്നോ അഭിപ്രായമില്ല. ആരും അങ്ങനെ പറയുകയുമില്ല. അവരില്‍ ചിലരുണ്ട് ഞരന്പ് രോഗികളായി ഉള്ളവര്‍. ഇതില്‍ ചിലര്‍ മദ്യപിച്ചാണ് സ്ത്രീകളോട് മോശമായി പെരുമാറിയതെന്നും വ്യക്തമായിക്കഴിഞ്ഞു. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ. റെയില്‍വെ സംവിധാനം ഉണര്‍ന്നെണീറ്റു. ട്രെയിനില്‍ ഇനിയാരും മദ്യപിച്ച് കൊണ്ട് കയറിപ്പോകരുത്. കയറിയാല്‍ റെയില്‍വേകോടതിയില്‍ കൊണ്ടുപോയി ഭേദ്യം ചെയ്യും.ആ ശിക്ഷ കൊണ്ടും തീരുന്നില്ല. പിന്നെ ജയിലിലും കിടക്കേണ്ടിവരും. റെയില്‍വേയുടെ ഈ തീരുമാനം ഏറ്റവും കൂടുതല്‍ മദ്യ ഉപഭോഗമുള്ള കേരളത്തില്‍ പ്രായോഗികമാണോ? എന്ത് കൊണ്ട് ഇതിനെ ആരും ഫലപ്രദമായി ചോദ്യം ചെയ്യുന്നില്ല. ചോദ്യം ചെയ്താല്‍ മദ്യത്തിനെതിരെയുള്ള പൊതുവികാരത്തിന് എതിരായിപ്പോകുമോ സമൂഹവിരോധിയായി മുദ്രകുത്തപ്പെടുമോ എന്നൊക്കെയുള്ള ആശങ്കയാകാം പലരേയും പിന്തിരിപ്പിക്കുന്നത്. അങ്ങനെ അല്പം മോശമായാലും കുഴപ്പമില്ല തങ്ങളൊരു സമാന്തര സര്‍ക്കാരെന്ന് തെറ്റിദ്ധരിച്ച് തുക്കിടി സായ്പ്പിന്‍റെ പ്രേതബാധയുമായി ഓടുന്ന റെയില്‍വേ സംവിധാനത്തെക്കുറിച്ച് ചിലത് പറയാതെ വയ്യ.

    ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരില്‍ മദ്യപിച്ചിരുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് മദ്യപിച്ച് ട്രെയിനില്‍ കയറുന്നവരെ പിടികൂടാന്‍ റെയില്‍വേ തീരുമാനിച്ചത്. അതിനുള്ള നടപടിയും തുടങ്ങി. ഇതിനുപയോഗിക്കുന്നതോ ബ്രത്ത് അനലൈസര്‍ എന്ന പ്രാകൃതമായ ഉപകരണം. ഒരാളുടെ വായില്‍ വെച്ച് കൊടുക്കുന്ന അതേ ഉപകരണം തന്നെ മറ്റൊരാളിലുടെ വായിലേക്കും തിരുകി കയറ്റുന്നു. ഇത് റെയില്‍വേ സ്്‌റ്റേഷനുകളില്‍ അരങ്ങേറിയതിന്‍റെ രണ്ട് ദിവസത്തിന് ശേഷം തിരുവനന്തപുരം തന്പാനൂര്‍ സ്‌റ്റേഷനില്‍ പുലര്‍ച്ചെ ഒരു സംഭവമുണ്ടായി. ഹേമലത എന്ന സ്ത്രീയോട് രാജധാനി എക്സ്പ്രസില്‍ വെച്ച് മോശമായി പെരുമാറിയ ടി ടി ഇ യെ കയ്യോടെ പിടികൂടി. റെയില്‍വെ ഉദ്യോഗസ്ഥനായ രമേശ്കുമാര്‍ നല്ല പൂസായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അപ്പോള്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ യാത്രക്കാരുടെ വായിലേക്ക് മദ്യമാപിനി കുത്തിക്കയറ്റുന്നതിന് മുന്‍പ് ജോലിക്കിടയില്‍ സ്വന്തം ജീവനക്കാരന്‍ മദ്യപിച്ചിട്ടുണ്ടോ എന്നല്ലേ റെയില്‍വേ ആദ്യം അറിയേണ്ടത്.

    ഇനി മദ്യപിക്കാത്ത ഉദ്യോഗസ്ഥര്‍ നല്ലവരാണോ അതും അല്ല. കൊല്ലത്ത് ജയഗീതക്കുണ്ടായ അനുഭവം അതാണ് തെളിയിക്കുന്നത്. ജയഗീതയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഘടിത ശക്തിയുടെ ബലം ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച് കയറി. അതും അന്വേഷണം പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പ്.

    തൃശൂരിലെ സൗമ്യ എന്ന പെണ്‍കുട്ടി ഗോവിന്ദച്ചാമി എന്ന നരാധമന്‍റെ ഇരയായതും ട്രെയിനില്‍ വെച്ച് തന്നെ. അന്ന് റെയില്‍വേ സ്വീകരിച്ച നിലപാട് മതി സ്ത്രീകളുടെ സുരക്ഷയില്‍ റെയില്‍വെയുള്ള പൊള്ളത്തരം മനസിലാക്കാന്‍. ട്രെയിനില്‍ കയറിയ ആരെങ്കിലും സൗമ്യയെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ആദ്യ നിലപാട്. വിമര്‍ശനം രൂക്ഷമായപ്പോള്‍ സൗമ്യയെ ആശുപത്രിയില്‍ പോയിക്കാണാനും ധനസഹായം നല്‍കാനുമൊക്കെ തയ്യാറായി. റെയില്‍വേയുടെ സഹായത്തിനൊന്നും സൗമ്യയുടെ ജീവന്‍ രക്ഷിക്കാനായില്ല. സൗമ്യയുടെ സഹോദരന് ജോലി നല്‍കുമെന്ന വാഗ്ദാനവും പാലിച്ചില്ല. സ്ത്രീകളുടെ സുരക്ഷക്കായി റെയില്‍വേ കോച്ചുകളില്‍ സംസ്ഥാന പൊലീസിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അവര്‍ക്കുള്ള പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് ഇതുവരെ റെയില്‍വേ ചെയ്തിട്ടില്ല. അങ്ങനെയുള്ള റെയില്‍വേയാണ് ഇപ്പോള്‍ പുതിയ ചാട്ടവാറുമായി ഇരിക്കുന്നത്.

    മദ്യപിച്ച് ട്രെയിനില്‍ കയറാന്‍ പാടില്ല. കയറിയാല്‍ ശിക്ഷ. അങ്ങനെയൊരു നിയമുണ്ടോ എന്നാണ് ഏവരുടേയും സംശയം. ഉണ്ടെന്ന് റെയില്‍വേ. എങ്കില്‍ എന്താണ് നിയമമെന്ന് നോക്കാം. ഇന്‍ഡ്യന്‍ റെയില്‍വെ നിയമത്തിന്‍റെ 145 സെക്ഷനിലാണ് മദ്യപിച്ചുള്ള യാത്രയെക്കുറിച്ച് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ശിക്ഷാര്‍ഹമായ കുറ്റമായി എടുത്ത് പറയുന്നത്.

    1. മദ്യപിച്ചുള്ള അവസ്ഥ. അഥവാ ഇന്‍ടോക്സിക്കേഷന്‍

    2.ട്രെയിനില്‍ ശല്യമുണ്ടാക്കുക, അപമര്യാദയായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്യുക

    3.മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുകയോ റെയില്‍വേ നല്‍കുന്ന സൗകര്യങ്ങളെ മോശമാക്കുകയോ ചെയ്യുക.

    ഇതിലേതെങ്കിലും കുറ്റം ചെയ്താല്‍ ആറ് മാസം വരെ ശിക്ഷയോ അഞ്ഞൂറുരൂപ പിഴയോ ലഭിക്കാം.

    സെക്ഷന്‍ 172ല്‍ റെയില്‍വേ ജീവനക്കാരന്‍ മദ്യപിച്ചാല്‍ ലഭിക്കാവുന്ന കുറ്റത്തെക്കുറിച്ച് പറയുന്നുണ്ട്. മദ്യപിച്ച അവസ്ഥയില്‍ ജീവനക്കാരനെ കണ്ടെത്തിയാല്‍ അഞ്ഞൂറുരൂപ മാത്രമാണ് ശിക്ഷ.

    ഇതില്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അവസ്ഥയുടെ പേരിലാണ് മദ്യപിച്ച ശേഷം ട്രെയിനിലല്ല പ്ലാറ്റ്‌ഫോമില്‍പ്പോലും കയറാന്‍ പാടില്ല എന്ന് റെയില്‍വേ പറയുന്നത്. മദ്യപിച്ച അവസ്ഥയുടെ അളവറിയാനാണ് പ്രാകൃതമായ രീതിയില്‍ ബ്രത്ത് അനലൈസര്‍ പരിശോധന ആഭാസം സ്‌റ്റേഷനുകള്‍ തോറും നടത്തുന്നത്.

    നിയമം നിയമമായി തന്നെ നടപ്പാക്കണം. പക്ഷേ നിയമത്തില്‍ പ്രായോഗികമായുള്ള പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയുകയും വേണം. ഈ നിയമത്തില്‍ കാണുന്നത് പ്രായോഗികമായ പോരായ്മകള്‍ മാത്രമല്ല. യാത്രക്കാരനേയും സ്വന്തം ജീവനക്കാരെയും രണ്ട് രീതിയില്‍ കാണുന്നതും. റെയില്‍വെ തന്നെ രണ്ട് നിയമം നടപ്പാക്കുന്നതും.

    മദ്യപിച്ച അവസ്ഥയില്‍ ട്രെയിനില്‍ ആര്‍ക്കും ശല്യമുണ്ടാക്കാതെ യാത്ര ചെയ്താല്‍ റെയില്‍വേ നിയമത്തില്‍ സാധാരണക്കാരനും റെയില്‍വേജീവനക്കാര്‍ക്കും രണ്ട് നിയമവും രണ്ട് ശിക്ഷയുമാണ് ഉള്ളത്. സാധാരണയാത്രക്കാരന് കൂടുതല്‍ ശിക്ഷ. രമേശ്കുമാറിനെപ്പോലെയുള്ള ജീവനക്കാര്‍ക്ക് കുറവും. മദ്യപിച്ച അവസ്ഥയില്‍ യാത്രക്കാരനെ കണ്ടാല്‍ ആറുമാസം തടവും അഞ്ഞൂറുരൂപ പിഴയുമാണ് ശിക്ഷ. സ്വന്തം ജീവനക്കാരനാണ് മദ്യപിച്ചിരിക്കുന്നതെങ്കില്‍ ഡ്യൂട്ടി സമയത്ത് ആണെങ്കില്‍ പോലും അഞ്ഞൂറുരൂപ പിഴമാത്രമേ ശിക്ഷ ഉള്ളൂ. മദ്യപിച്ചതിന്‍റെ പേരില്‍ ജീവനക്കാര്‍ക്ക് തടവ് ശിക്ഷ കൂടി നല്‍കാന്‍ തുടങ്ങിയാല്‍ ഡ്യൂട്ടിസമയത്ത് ആളെണ്ണം തികക്കാന്‍ കഴിഞ്ഞേക്കില്ല എന്ന ദീര്‍ഘവീക്ഷണം കൊണ്ടാകാം ജീവനക്കാരെ റെയില്‍വേ തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.

    ജോലിസമയത്ത് മദ്യപിച്ച് ട്രെയിനില്‍ അലന്പുണ്ടാക്കിയാല്‍ മാത്രം ജീവനക്കാരന് കൂടുതല്‍ ശിക്ഷ ഉള്ളൂ. ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
    മദ്യപിച്ച ശേഷമാണെങ്കിലും മാന്യമായി ട്രെയിനില്‍ യാത്ര ചെയ്തുകൂടെ എന്ന ചോദ്യം ന്യായമാണ് അതിലേക്ക് വരാം. അതിന് മുന്‍പ് മദ്യം വിളന്പുന്ന ഇന്‍ഡ്യന്‍ റെയില്‍വെയെക്കൂടി അറിയണം.

    ഇത് സാധാരണക്കാരന്‍ യാത്ര ചെയ്യുന്ന ട്രെയിനല്ല. ട്രെയിന്‍ ഇന്‍ഡ്യന്‍ റെയില്‍വേയുടേതാണ്. ഓടുന്നത് ഇന്‍ഡ്യയിലുമാണ്. രാജസ്ഥാനില്‍. പാലസ് ഓണ്‍ വീല്‍സ് അഥവാ ചലിക്കുന്ന കൊട്ടാരം. ഈ ട്രെയിനില്‍ മദ്യപിച്ച് യാത്ര ചെയ്താല്‍ ആരും ഊതിക്കില്ല. കൂട്ടിലോ കോടതിയിലോ കയറ്റുകയുമില്ല. പറയുന്ന പണം എണ്ണിക്കൊടുത്താല്‍ നിയമത്തിന്‍റെ വീന്പുപറയുന്ന റെയില്‍വെയുടെ ജീവനക്കാരന്‍ പഞ്ചപുച്ഛവുമടക്കി നിന്ന് മദ്യം ഒഴിച്ച് മുന്നില്‍ വെച്ച് തരും. അതായത് പണത്തിന് മുന്നില്‍ റെയില്‍വെ പറയുന്ന നിയമത്തിന്‍റെ മുഖം വളരെ വികൃതമാണ്.

    ഇത് കണ്ട് പലരുടേയും കൈ തരിക്കുന്നുണ്ടാകും. ഇത്രയും പണം ചെലവാക്കാതെ തന്നെ റെയില്‍വേക്കാരനെക്കൊണ്ട് മദ്യം ഒഴിപ്പിച്ച് യാത്ര ചെയ്യാന്‍ വേറെയും സംവിധാനം റെയില്‍വെ തന്നെ ഒരുക്കിയിട്ടുണ്ട്. മഹാരാജാ എക്സ്പ്രസ്. രാജ്യതലസ്ഥാനത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇത്തരം നാല് ട്രെയിനുകളാണ് ഉള്ളത്. ചലിക്കുന്ന കൊട്ടാരത്തിലും രാജാവിന്‍റെ പേരിലുള്ള ട്രെയിനിലും മദ്യം വിളന്പിക്കൊടുക്കും. സാധാരണക്കാരന്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ മദ്യപിച്ച് മാന്യമായി യാത്ര ചെയ്താലും ചെവിക്ക് പിടിച്ച് പുറത്താക്കും. അതാണ് ബ്രീട്ടിഷുകാര്‍ സമ്മാനിച്ച റെയില്‍വേയിലെ ഇപ്പോഴത്തെ നടത്തിപ്പ് രീതി. പറയുന്പോള്‍ എല്ലാം പറയണമല്ലോ? ബ്രത്ത് അനൈലസര്‍ വെച്ചുള്ള പീഢനത്തിന് പുരുഷന്‍മാര്‍ മാത്രമാണ് ഇരയായിരിക്കുന്നത്. ഒറ്റ സ്ത്രീയെപ്പോലും കണ്ടില്ല. സ്ത്രീകളാരും മദ്യപിക്കില്ല എന്നാണോ റെയില്‍വേയുടെ അറിവ്.അതോ ട്രെയിനിലോ പ്ലാറ്റ്‌ഫോമിലോ ഒന്നും മദ്യപിച്ചിട്ടുണ്ട് എന്ന സംശയം തോന്നുന്ന രീതിയില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണോ?

    കേരളത്തില്‍ മദ്യം നിരോധിച്ചിട്ടില്ല. മദ്യവില്‍പന നടത്തുന്നത് സര്‍ക്കാരാണ്. സര്‍ക്കാരില്‍ നിന്ന് പണം കൊടുത്ത് വാങ്ങി മദ്യം മാന്യമായി കഴിച്ച് ഒരു കുഴപ്പവുമുണ്ടാക്കാത്തവരുടെ എണ്ണവും ഒട്ടും ചെറുതല്ല. അത്തരക്കാരും റെയില്‍വെയുടെ കണ്ണില്‍ മദ്യപാനികളും കുറ്റക്കാരുമാണ്.

    മദ്യപിക്കുന്നവര്‍ എല്ലാവരും സ്ത്രീകളെ പിഡീപ്പിക്കുന്നവരും ട്രെയിനില്‍ കുഴപ്പമുണ്ടാക്കുന്നവരുമാണോ? അല്ലേയല്ല. അങ്ങനെ ചെയ്യുന്നവരെ റെയില്‍വെയുടെ സംവിധാനം ഉപയോഗിച്ച് നടപടി എടുക്കുകയും ശിക്ഷിക്കുകയും ചെയ്യാം. അല്ലാതെ മദ്യപിച്ചാല്‍ അത് കുറ്റമാണെന്ന് റെയില്‍വേ പറഞ്ഞാല്‍ അത് എങ്ങനെ അംഗീകരിക്കാനാകും. ട്രെയിനില്‍ ഭിക്ഷയാചിച്ചെത്തുന്ന ക്രിമിനലുകളെയും മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്ന സ്വന്തം ജീവനക്കാരെയും നിയന്ത്രിക്കാന്‍ കഴിയാത്ത റെയില്‍വേ എന്തിനാണ് മദ്യപിച്ചാണെങ്കില്‍ പോലും മാന്യത വിടാതെ യാത്രചെയ്യുന്നവരെ പീഡിപ്പിക്കുന്നത്. അതും കേരളത്തില്‍.

    ഒരു തുള്ളിപോലും മദ്യം ഉണ്ടാക്കാതെ ഇടനിലക്കാരനായി നിന്ന് കോടികളുടെ വരുമാനം ഉണ്ടാക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. മെഗാസ്റ്റാറുകളെക്കൊണ്ട് ഇടക്കിടെ പരസ്യം ചെയ്യിക്കും. മദ്യം കഴിക്കരുത് തൊടരുത് എന്നൊക്കെ പറയിക്കും. അതും സാമൂഹികപ്രതിബന്ധതയുടെ പേരില്‍. പക്ഷേ ഇത് കേട്ട് നാളെ ആരും മദ്യം ഉപയോഗിക്കാതായാല്‍ സര്‍ക്കാര്‍ ഒന്നടങ്കം ഏതെങ്കിലും ട്രെയിനിന് തലവെക്കേണ്ടിവരും.കാരണം ഒരു വര്‍ഷം നാട്ടുകാരെ കള്ളുകുടിപ്പിച്ച് സര്‍ക്കാര്‍ പോക്കറ്റിലാക്കുന്നത് അയ്യായിരം കോടി രൂപയാണ്. മദ്യവിരുദ്ധ പ്രചരണം നടത്തുന്നതിനൊപ്പം കൂടുതല്‍ ബാറുകള്‍ അനുവദിക്കുന്നതാണ് സര്‍ക്കാരിന്‍റെ രീതി. അങ്ങനെയുള്ള കേരളത്തില്‍ നിലവില്‍ മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ല. വാഹന അപകടം കൂടുന്ന പശ്ചാത്തലത്തിലാണ് ഈ കര്‍ശന നിയന്ത്രണം. ഇനിയിപ്പോള്‍ ട്രെയിനിലും കയറാന്‍ പാടില്ല എന്നാണ് ചട്ടം. നാളെ കെ എസ് ആര്‍ ടി സി ബസിലും മദ്യപിച്ച് കയറാന്‍ പറ്റില്ല എന്ന നിയമം വന്നാല്‍ ഒന്നുകില്‍ മദ്യപിച്ചവരെ സര്‍ക്കാര്‍ തന്നെ വീട്ടില്‍ കൊണ്ട് വിടേണ്ടിവരും.കാരണം ജനം മദ്യം വാങ്ങേണ്ടതും കഴിക്കേണ്ടതും കോടികളുടെ ലാഭം കൊയ്യുന്ന സര്‍ക്കാരിന്‍റെ കൂടി ആവശ്യമാണ്. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ മദ്യപിച്ച് വഴിയില്‍ തന്നെ കിടക്കേണ്ടിവരും.

    റെയില്‍വേ ആദ്യം സ്വന്തം മുഖം നന്നാക്കട്ടെ. അതിന് ശേഷം നാട്ടുകാരെ നന്നാക്കാം. ഒരു ട്രെയിന്‍ യാത്ര പ്രമേയമായ നന്പര്‍ 20. മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. 22 വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിലെ ചില രംഗങ്ങള്‍

    ഒരു കാര്യം ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയോ ആരെയെങ്കിലും അപമാനിക്കാനോ അല്ല. മറിച്ച് എന്തിന്‍റെ പേരിലായാലും യുക്തിരഹിതമായും വിവേചനത്തോടെയും ഉള്ള നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് കാണുന്പോഴുള്ള സ്വാഭാവികമായ പ്രതികരണം മാത്രം. മദ്യപിച്ച് കുഴപ്പമുണ്ടാക്കുന്നവരെ ട്രെയിനില്‍ നിന്ന് പിടിച്ച് പുറത്താക്കട്ടെ. മദ്യപിച്ച് സ്ത്രീകളെ വാക്കുകൊണ്ടും നോക്കുകൊണ്ടും ശല്യം ചെയ്യുന്നവരെയും. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ. മാന്യമാരോടും.
    · ·
    • You like this.
  2. Likes
    March
    Liked click.in.
  3. അങ്ങനെ എങ്കിലും ഒന്ന് വാ തുറന്നല്ലോ !
    · ·
  4. തരാന്‍ അധികമൊന്നുമില്ല, എങ്കിലും നമുക്ക് വിശപ്പടക്കാന്‍ പാകത്തിലുള്ള വിഭവങ്ങളുണ്ട്...
    മറഞ്ഞു പോയ നമ്മുടെ മറക്കാനാവാത്ത ഗ്രാമീണ കാഴച്ച...മറക്കില്ലൊരിക്കലും
    2 · ·
  5. :)) hi hi
    1 · ·
  6. ഇനി കുറച്ചു സംഭാരം ആകാം...
    2 · ·
  7. eavide eande manavalan........
    · ·
  8. ഇനി മുതല്‍ സോഡക്ക് പകരം ഇളനീര്‍ ഒഴിച്ച് വെള്ളമടിക്കുക എല്ലാരും ..
    · ·
  9. കണ്ണി മാങ്ങ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍ മാമ്പഴമാകട്ടെന്നു.......ഞാന്‍ കാത്തിരിക്കാന്‍ തയ്യാറായിരുന്നു , പക്ഷെ ലെവന്മാര്‍ സമ്മതിക്കേണ്ടേ ..........
    · ·
  10. hmmm...
    · ·
  11. അങ്ങനെ ആന പുറത്തു കേറി ഉള്ള കുന്തളിപ്പ് അങ്ങ് മാറി
    · ·
  12. Punnathur Kotta-The Jumbo haunt of Kerala

    Punnathur Kotta is the place where around 60 elephants, all belonging to Guruvayoor shrine are kept or in other words it is the official stable of Guruvayoor temple elephants. Located at a distance...See more
    · ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ