11.11.10

EMERGENCY AND MAOIST ACTIVISTS IN KERALA




അടിയന്തിരാവസ്ഥയിലെ മാവോയിസ്റ് ജയില്‍പക്ഷികള്‍ ടി।എന്‍।ജോയ് എഡിറ്റ് ചെയ്ത് കെ।എ.മുഹമ്മദ് പ്രസ്ദ്ധീകരിച്ച ഇങ്ങനെയും ചില മലയാളികള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. 1975 ജൂണ്‍ 12ന് ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിച്ച കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ വന്ന അപ്പീലില്‍ പാര്‍ലിമെന്റില്‍ വോട്ടവകാശമോ അഭിപ്രായ സ്വാതന്ത്യ്രമോ ഇല്ലാത്ത സോപാധിക സ്റ്റേയാണ് അനുവദിച്ചത്. അതോടെ അധികാരമില്ലാത്ത പ്രധാനമന്ത്രിയായി തീര്‍ന്നു ഇന്ദിരാ ഗാന്ധി. വിറളി പിടിച്ച ഏകാധിപതിയുടെ ഭീകര രൂപം കൊണ്ട അവര്‍ 1975 ജൂണ്‍ 25ന് അര്‍ധ രാത്രി രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ജെ.പി.തുടങ്ങിയ രാഷ്ട്രീയ പ്രതിയോഗികളെയെല്ലാം തടവിലാക്കുകയും ചെയ്തു. (പുസ്തകത്തില്‍ പറയാത്തത്) പുസ്തകം പ്രകാശനം ചെയ്തത് അന്നും ഇന്നും കോണ്‍ഗ്രസ്സുകാരനായ ശ്രീരാമനാണ്. അടിയന്തിരാവസ്ഥക്കതിരെ കേരളത്തിലെ മാധ്യമങ്ങള്‍ ശക്തമായ നിലപാടെടുത്തിരുന്നുവെന്ന നുണയും പറഞ്ഞു അദ്ദേഹം. വേദിയില്‍ കേരളത്തിലെ എഴുത്തുകാരുടെ പ്രതിനിധിയായി അശോകന്‍ ചെരുവിലും ഉണ്ടായിരുന്നു. അടിയും തൊഴിയുമേറ്റ് രോഗബാധിതരായ വിപ്ളവകാരികള്‍ ഇവരെ കേള്‍ക്കാനിരുന്നുകൊടുതതു. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസമനുഭവിച്ച മാവോയിസ്റുകളുടെ വിവരണത്തോടെ തയ്യാറാക്കിയ ഒരു അപൂര്‍ണ്ണഡയറക്ടറിയാണ് ഈ പുസ്തകം. മാവോയിസ്റുകള്‍ക്കിടയിലെ ആശയപരമായ വിരുദ്ധ ചിന്തകളും വിപ്ളാവനന്തര മനുഷ്യ മനസ്സുകളിലുണ്ടാകുന്ന സ്വാഭാവിക നിരാശാബോധവും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയാണ് ജയില്‍പക്ഷികള്‍. ആമുഖത്തില്‍ ജോയ് വിളിച്ചു പറയുന്ന തിരിച്ചറിവുകളാണ് ഏറ്റവും ആകര്‍ഷണീയവും ആദരണീയവും. ഒന്ന്-മാവോയിസ്റുകളുടെ ത്യാഗം നിറഞ്ഞ മുന്‍ പോരാട്ടങ്ങളല്ല അടിയന്തിരാവസ്ഥക്കു കാരണം. രണ്ട്-അടിയന്തിരാവസ്ഥകാലത്തെ പോരാട്ടങ്ങളുടെയും സഹനത്തിന്റെയും വിലയായി മാത്രമല്ല പിന്‍വലിക്കപ്പെട്ടത്. ജെ.പി.യെ ഇവിടെ അനുസ്മരിക്കാതെ പോയത് ഖേദകരമാണ്. പ്രഭാവലയം ചോര്‍ന്നുപോയ മുന്‍ അഖിലേന്ത്യാ സെക്രട്ടറിമാരുടെയും ഇപ്പോഴും തുടരുന്ന സെക്രട്ടറിമാരുടെയും യാഥാര്‍ത്ഥ്യ ബോധത്തെ പരിഹസിക്കുന്ന ജോയ് ആര്‍ക്കു നേരെയാണ് കല്ലെറിയുന്നതെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പടും. തിരുത്തലുകാരോടൊപ്പം ഒരു അരുദ്ധതിറോയിയും ഉണ്ടാവില്ലെന്നും റൊമാന്റിക്കുകള്‍ കയ്യടിക്കുന്നത് എന്നും സാഹസികതക്ക് മാത്രമാണെന്നുമുള്ള തിരിച്ചറിവാണ് ഒരു വിപ്ളവകാരിയുടെ ശരിയായ റൊമാന്റിക് അവബോധം. ഗാര്‍ഗി ഒരു ഉപനിഷദ് കഥാപാത്രത്തിന്റെ പേരുമാത്രമല്ല പൌരാണിക സ്ത്രീത്വത്തിലെ ധീരതയുടെ പ്രതീകവുമാണ്. അജിത മകള്‍ക്ക് ഈ പേരിട്ടത് എങ്ങിനെ ആകസ്മികതയാകുമെന്ന് ഫിലിപ്പ് എം. പ്രസാദ് ചോദിക്കുന്നിടത്താണ് ഇന്ത്യന്‍ വിപ്ളവകാരികളുടെ ആത്മീയത മറ നീക്കി പുറത്ത് വരുന്നത്. നിലവിളക്കിനു മുമ്പില്‍ ഗണപതിക്ക് വിളമ്പി അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കേരളീയ മാവോയിസ്റുകള്‍ക്ക് ഇനി വിമര്‍ശകരെ പ്രതിരോധിക്കാം. അശോകന്‍ ചെരുവലിന്റെ വീട് വിട്ട് പോയവര്‍ എന്ന കഥയും കൂട്ടി വായിക്കണം. വിപ്ളവം കഴിഞ്ഞ് നിങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്ന സമൂഹത്തിന്റെ മാതൃക പഴയ സോവിയറ്റ് യൂണിയന്‍, ഇന്നത്തെ വിയറ്റ്നാം-ചൈന-ക്യൂബ ഇതൊക്കെയാണെങ്കില്‍ അത്ര ആകര്‍ഷണീയമായിട്ടൊന്നുമില്ല എന്നും അതിനു വേണ്ടി 25 കൊല്ലത്തെ സായുധ സമരവും ലക്ഷങ്ങളുടെ മരണവും നാലാം ബോംബും ആദിവാസികളായ ലക്ഷങ്ങളെ കൊന്നൊടുക്കലും മറ്റും ആവശ്യമില്ലെന്നും അത്രത്തോളം സമൂഹ മാതൃകകളല്ല അവയെല്ലാമെന്നും അദ്ദേഹം ന്യൂ ജനറേഷനെ സ്വന്തം അനുഭവങ്ങളിലൂടെ ബോധവല്‍ക്കരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തില്‍. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം കുറച്ചെങ്കിലും വിവരിക്കുന്നത് കെ.എന്‍.രാമചന്ദ്രനാണ്. പ്രസ്ഥാനം വിട്ടുപോയ മദ്ധ്യവര്‍ഗ്ഗബുദ്ധിജീവികളെയും, അടിയന്തിരാവസ്ഥയിലെ പീഡിതര്‍ക്ക് പെന്‍ഷനു വേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങളെയും അദ്ദഹം തള്ളിപ്പറയുന്നു. സ്വാതന്ത്യ്ര സമര പെന്‍ഷന്‍ വാങ്ങുന്നതിനെ എതിര്‍ത്ത അവിഭക്ത കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് ഇക്കാര്യത്തില്‍ സിപിഐ എം.എല്‍. പിന്തുടരുന്ന തെന്നാണ് പെന്‍ഷനു വേണ്ടിയുള്ള എം.എസ്.ജയകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാമചന്ദ്രന്റെ മറുപടി ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് നിഷേധാത്മകമായ നിലപാടെടുത്തുകൊണ്ട് അടിയന്തിരാവസ്ഥയെ നേരിട്ട ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ നഷ്ടബോധത്തെക്കുറിച്ച് തുറന്ന് പറയുമ്പോള്‍ ഒരു കമ്മ്യൂണിസ്റുകാരന്റെ ജാധിപത്യ സങ്കല്‍പത്തില്‍ കണ്ട കെ.വേണുവിന്റെ സത്യ സന്ധത ഒരിക്കല്‍ കൂടി നമുക്കനുഭവപ്പെടുന്നു. സിവിക് ചന്ദ്രന്‍ തന്റെ രാഷ്ട്രീയ സര്‍വകലാശാല(കണ്ണൂര്‍ ജയില്‍)യിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്നതും എഴുപതുകള്‍ വിളിച്ചപ്പോള്‍ കേള്‍ക്കുന്നതും ഒന്നുതന്നെയാണ്. അതില്‍കൂടുതലായി വരികള്‍ക്കിടയിലൂടെ വായിക്കാനുമില്ല. ടിയെന്‍ ജോയ് , മുസിരീസ് എന്നിവരെഴുതിയിട്ടുള്ള ആമുഖക്കുറിപ്പിലെ അവസാന വരികളില്‍ ഈ അവലോകനം അവസാനിപ്പിക്കുന്നു. ഇന്ന് ബീഹാറില്‍ സി.പി.എം. സി.പി.ഐ.പാര്‍ട്ടികളോട് തോളുചേര്‍ന്ന് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത് സ.വിനോദ് മിശ്രയുടെ സി.പി.ഐ.(എം.എല്‍.)ആണ്. എം.എല്‍.എ.സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയത് സ.ഗണപതിയുടെ സി.പി.ഐ. മാവോയിസ്റ്ാണെന്ന് വാര്‍ത്ത.(പുസ്തക വില 200ക. കൂടുതലാണ്) പിന്‍കുറിപ്പ്-ഇന്ത്യയുടെ ജനായത്ത ചൈതന്യത്തിന് ഒരിക്കലും ചേരാത്തതായിരുന്നു അടിയന്തിരാവസ്ഥാപ്രഖ്യാപനം. (അടിയന്തിരാവസ്ഥയെ ഇതുവരെ പുകഴ്ത്തി പ്രസംഗിച്ചിരുന്ന സുകുമാര്‍ അഴീക്കോടിന്റെ വാര്‍ദ്ധക്യത്തിലെ മലക്കം മറിച്ചില്‍ മാതൃഭൂമിയില്‍) ലക്ഷമണയോടും സത്യം വിളിച്ചു പറയാന്‍ അഴീക്കോട് ഫോണ്‍ ചെയ്യണം.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ